x
ad
Fri, 20 June 2025
ad

ADVERTISEMENT

വ​യ​നാ​ട് പു​ന​ര​ധി​വാ​സ ടൗ​ൺ​ഷി​പ്പ്: കു​ടും​ബ​ങ്ങ​ൾ​ക്ക് ധനസഹായം വി​ത​ര​ണം ചെ​യ്തു

Libin T Sasi
June 20, 2025 10:44 PM


വീ​ട് തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത 104 കു​ടും​ബ​ങ്ങ​ൾ​ക്ക് 15 ല​ക്ഷം രൂ​പ വീ​തം ആ​​​കെ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത് 16.05 കോ​​​ടി

ക​​​ൽ​​​പ്പ​​​റ്റ: മു​​​ണ്ട​​​ക്കൈ-​​​ചൂ​​​ര​​​ൽ​​​മ​​​ല ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന് ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ ഉ​​​യ​​​രു​​​ന്ന ടൗ​​​ൺ​​​ഷി​​​പ്പി​​​ൽ വീ​​​ട് വേ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ104 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്ത 15 ല​​​ക്ഷം രൂ​​​പ വീ​​​തം വി​​​ത​​​ര​​​ണം ചെ​​​യ്തു. വ്യാ​​​ഴാ​​​ഴ്ച​​​യും വെ​​​ള്ളി​​​യാ​​​ഴ്ച​​​യു​​​മാ​​​യാ​​​ണ് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ആ​​​കെ 16.05 കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ​​​തി​​​ൽ 2.8 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ​​നി​​​ന്നും (എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫ്) 13.52 കോ​​​ടി രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധിയില്‍നി​​​ന്നു​​​മാ​​​ണ്.


ടൗ​​​ൺ​​​ഷി​​​പ്പി​​​ൽ ആ​​​കെ​​​യു​​​ള്ള 402 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ട്ടി​​​ക​​​യി​​​ൽ 107 പേ​​​രാ​​​ണു വീ​​​ടി​​​നു പ​​​ക​​​രം 15 ല​​​ക്ഷം രൂ​​​പ മ​​​തി എ​​​ന്ന​​​റി​​​യി​​​ച്ച​​​ത്. ഇ​​​തി​​​ൽ ര​​​ണ്ടു പേ​​​ർ നേരത്തേ അ​​​റി​​​യി​​​ച്ച​​​തി​​​ൽ​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ടൗ​​​ൺ​​​ഷി​​​പ്പി​​​ൽ വീ​​​ട് വേ​​​ണം എ​​​ന്ന് ക​​​ത്ത് ന​​​ൽ​​​കി. ഒ​​​രാ​​​ൾ എ​​​റാ​​​ട്ടു​​​കു​​​ണ്ട് ഉ​​​ന്ന​​​തി​​​യി​​​ലെ താ​​​മ​​​സ​​​ക്കാ​​​രി​​​യാ​​​ണ്. ഉ​​​ന്ന​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രാ​​​യ എ​​​ല്ലാ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും മേ​​​പ്പാ​​​ടി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ​​ത്ത​​ന്നെ വീ​​​ട് ന​​​ൽ​​​കി പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഈ ​​​മൂ​​​ന്ന് പേ​​​രൊ​​​ഴി​​​കെ ബാ​​​ക്കി​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ പേ​​​ർ​​​ക്കു​​​മാ​​​ണ് ഇ​​​പ്പോ​​​ൾ തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.


ടൗ​​​ൺ​​​ഷി​​​പ്പി​​​ൽ വീ​​​ടോ 15 ല​​​ക്ഷം രൂ​​​പ​​​യോ ല​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്ക് തു​​​ക കൈ​​​മാ​​​റി ല​​​ഭി​​​ക്കു​​​ന്ന മാ​​​സ​​​വും തൊ​​​ട്ട​​​ടു​​​ത്ത മാ​​​സ​​​വും മാ​​​ത്ര​​​മേ വീ​​​ട്ടു​​​വാ​​​ട​​​ക​​​യാ​​​യി നി​​​ല​​​വി​​​ൽ ന​​​ൽ​​​കു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ. 402 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ 292 പേ​​​രാ​​​ണ് ടൗ​​​ൺ​​​ഷി​​​പ്പി​​​ൽ വീ​​​ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

Tags : wayanad township project

Related News