x
ad
Sat, 21 June 2025
ad

ADVERTISEMENT

എ​ഫ്35 യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ യ​ന്ത്ര​ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നാ​യി​ല്ല; യു​കെ​യി​ൽ നി​ന്ന് വി​ദ​ഗ്ധ സം​ഘ​മെ​ത്തും

Christomon Thomas
June 21, 2025 03:28 AM

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്ത യു​കെ​യു​ടെ എ​ഫ്35 യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ത​ക​രാ​ര്‍ ഇ​നി​യും പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ വി​ദ​ഗ്ധ സം​ഘ​ത്തെ യു​കെ​യി​ൽ നി​ന്ന് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ 14നാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ്രി​ട്ടീ​ഷ് എ​ഫ്35 അ​പ്ര​തീ​ക്ഷി​ത ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ൽ നി​ല​വി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന യു​കെ​യു​ടെ എ​ച്ച്എം​എ​സ് പ്രി​ൻ​സ് ഓ​ഫ് വെ​യി​ൽ​സ് കാ​രി​യ​ർ സ്ട്രൈ​ക്ക് ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​വി​മാ​നം.

പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തു​ന്ന​തി​നി​ടെ സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് മ​ട​ങ്ങാ​നാ​വാ​തെ വ​ന്ന​തോ​ടെ എ​ഫ്35​ന് ത​ങ്ങ​ളു​ടെ ഹാം​ഗ​റി​ൽ സ്ഥ​ലം ന​ൽ​കാ​മെ​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ വാ​ഗ്ദാ​നം ബ്രി​ട്ടീ​ഷ് റോ​യ​ൽ നേ​വി നി​ര​സി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ബ്രി​ട്ടീ​ഷ് നാ​വി​ക​സേ​ന​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഹാം​ഗ​റി​നു​ള്ളി​ലേ​ക്ക് വി​മാ​ന​ത്തെ മാ​റ്റി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags :

Related News