x
ad
Sat, 21 June 2025
ad

ADVERTISEMENT

വി​തു​ര​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് എ​ട്ട് പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ചു‌; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Sabarinath B
June 21, 2025 07:31 AM

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ട് പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം പോ​യി. ക​ല്ലാ​ർ സ്വ​ദേ​ശി ദി​വ്യ​യു​ടെ ആ​ൾ​താ​മ​സം ഇ​ല്ലാ​ത്ത വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്.

പാ​ലാ​യി​ലെ ഗ​വ: ഹോ​മി​യോ ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ദി​വ്യ​യും കു​ടും​ബ​വും അ​വി​ടെ​യാ​ണ് താ​മ​സം. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ദി​വ്യ​യു​ടെ അ​മ്മ​യാ​ണ് ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. വി​തു​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ദി​വ്യ​യും മ​ക​ളും ജോ​ലി​യു​ടെ ആ​വ​ശ്യാ​ർ​ത്ഥം കോ​ട്ട​യം പാ​ലാ​യി​ലാ​ണ് താ​മ​സം. അ​തു​കൊ​ണ്ടു ത​ന്നെ ക​ല്ലാ​റി​ലു​ള്ള ഇ​വ​രു​ടെ വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തു​ത​ന്നെ താ​മ​സി​ച്ചി​രു​ന്ന ദി​വ്യ​യു​ടെ അ​മ്മ​യാ​ണ് വീ​ട് നോ​ക്കി പ​രി​പാ​ലി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ അ​മ്മ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി​ത്തു​റ​ന്നി​രി​ക്കു​ന്ന​താ​യി ക​ണ്ടു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. വീ​ട്ടു​കാ​ർ ഉ​ട​ന വി​തു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. വീ​ടും പ​രി​സ​ര​വും വ്യ​ക്ത​മാ​യി അ​റി​യു​ന്ന​വ​രും വീ​ട്ടു​കാ​ർ സ്ഥ​ല​ത്തി​ല്ലെ​ന്ന് അ​റി​യാ​വു​ന്ന​വ​രും ആ​യി​രി​ക്കാം മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം.

Tags :

Related News