ADVERTISEMENT
കോട്ടയം: കേരള യൂത്ത് ഫ്രണ്ട് -എം ജന്മദിന സമ്മേളനം ഇന്നു നടക്കും. രാവിലെ ഒന്‍പതു മുതല്‍ നാലു വരെ കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് അധ്യക്ഷത വഹിക്കും.
കേരള കോണ്‍ഗ്രസ്- എം വൈസ് ചെയര്മാന് തോമസ് ചാഴികാടന്, ചീഫ് വിപ്പ് ഡോ എന്‍. ജയരാജ് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, അലക്സ് കോഴിമല, പ്രഫ ലോപ്പസ് മാത്യു, വിജി എം. തോമസ്, സാജന് തൊടുക, ഷെയ്ക്ക് അബ്ദുള്ള എന്നിവര്‍ പ്രസംഗിക്കും.
Tags : Kerala Youth Front-M