ADVERTISEMENT
തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍. പ്രശാന്ത് ഐഎഎസ്. എ. ജയതിലകിന് മറ്റാര്‍ക്കും ലഭിക്കാത്ത പരിരക്ഷ ലഭിക്കുന്നുവെന്നാണ് വിമർശനം.
തന്റെ സസ്പെന്ഷന് പിന്നില്‍ നടന്നത് പുറത്ത് വരുമെന്നും എന്‍. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിവരാവകാശ പ്രകാരം ഫയല്‍ ലഭിച്ചുവെന്നും ഫയല്‍ തിരുത്തിയതാരെന്ന് പുറത്തുവരുമെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
സാദാ നിയമബിരുദധാരികളായ നമുക്കൊന്നും മനസിലാക്കാൻ സാധിക്കാത്ത അതിസങ്കീർണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തിൽ ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണ്. "ഫേസ്ബുക്കിൽ എന്നെപ്പറ്റി നല്ലതേ എഴുതാവൂ അല്ലെങ്കിൽ സർക്കാർ ചെലവിൽ ഉപദ്രവിക്കും" എന്ന പ്രത്യേക പവറെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
Tags :