ADVERTISEMENT
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാർ-ഗവർണ്ണർ പോര് മുറുകുന്നതിനിടെ ഗവർണർക്കെതിരെ ബാനർ കെട്ടി എസ്എഫ്ഐ. തിരുവനന്തപുരം പാളയത്തെ സംസ്കൃത കോളേജിലാണ് "ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ' എന്ന് എഴുതിയ ബാനർ എസ്എഫ്ഐ പ്രവർത്തകർ കെട്ടിയത്.
രാജ്ഭവൻ ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമ നടപടിയിലൂടെ നേരിടാനാണ് സർക്കാർ നീക്കം. നിയമ സാധ്യത പരിശോധിക്കാൻ സർക്കാർ നിയമ വകുപ്പിന്റെ നിലപാട് തേടി.
നിയമ പരിശോധനക്ക് ശേഷം സർക്കാർ നിലപാട് രാജ്ഭവനെ അറിയിക്കും. കഴിഞ്ഞ ദിവസം സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ ഗവർണ്ണർ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാക്കൗട്ട് നടത്തിയിരുന്നു.
Tags :