ADVERTISEMENT
പാരീസ്: ജാവലിൻ ത്രോയിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ താരം നീരജ് ചോപ്ര. 88.16 മീറ്റർ എറിഞ്ഞ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര ഒന്നാമതെത്തി. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്.
ജർമനിയുടെ ജൂലിയൻ വെബർ (87.88 മീറ്റർ) രണ്ടാമതെത്തി. ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡാ സിൽവ 86.62 മീറ്റർ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. സീസണിലെ ഡയമണ്ട് ലീഗിൽ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്.
എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017-ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ ഇന്ത്യൻ താരം പിന്നിട്ടിരുന്നു.
Tags :