x
ad
Thu, 19 June 2025
ad

ADVERTISEMENT

ഇന്ത്യ Vs ഇംഗ്ലണ്ട് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര; ശു​​ഭ്മാ​​ന്‍ ഗി​​ല്‍ നാലാം നന്പരിൽ

Jomon Joseph
June 19, 2025 09:58 PM

ലീ​​ഡ്‌​​സ്: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യ്ക്കു മു​​മ്പാ​​യി സു​​പ്ര​​ധാ​​ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി ഇ​​ന്ത്യ​​ന്‍ വൈ​​സ് ക്യാ​​പ്റ്റ​​ന്‍ ഋ​​ഷ​​ഭ് പ​​ന്ത്.

രോ​​ഹി​​ത് ശ​​ര്‍​മ, വി​​രാ​​ട് കോ​​ഹ്‌​ലി ​എ​​ന്നി​​വ​​ര്‍ വി​​ര​​മി​​ച്ച​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ആ​​ദ്യ ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യാ​​ണ് നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം നാ​​ളെ ലീ​​ഡ്‌​​സി​​ല്‍ തു​​ട​​ങ്ങും.

ഓ​​പ്പ​​ണ​​ര്‍ രോ​​ഹി​​ത് ശ​​ര്‍​മ​​യും നാ​​ലാം ന​​മ്പ​​റാ​​യി​​രു​​ന്ന വി​​രാ​​ട് കോ​​ഹ്‌​ലി​​യും വി​​ര​​മി​​ച്ച​​തോ​​ടെ പു​​തി​​യ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പും ഇ​​ന്ത്യ​​ക്ക് ആ​​വ​​ശ്യ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടെ പി​​ന്‍​ഗാ​​മി​​യാ​​യി ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലെ​​ത്തു​​ന്ന പ​​ര​​മ്പ​​ര​​കൂ​​ടി​​യാ​​ണി​​ത്. ഋ​​ഷ​​ഭ് പ​​ന്താ​​ണ് ടീ​​മി​​ന്‍റെ വൈ​​സ് ക്യാ​​പ്റ്റ​​ന്‍.

<b>പ​​ന്തി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍ </b>

ഇ​​ന്ത്യ​​യു​​ടെ നാ​​ലാം ന​​മ്പ​​ര്‍ ബാ​​റ്റ​​റാ​​യി ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ആ​​യി​​രി​​ക്കും ക്രീ​​സി​​ല്‍ എ​​ത്തു​​ക​​യെ​​ന്നാ​​ണ് ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍. അ​​ഞ്ചാം ന​​മ്പ​​റി​​ല്‍ താ​​ന്‍ തു​​ട​​രു​​മെ​​ന്നും പ​​ന്ത് കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

ഇ​​ന്ത്യ​​യു​​ടെ ബാ​​റ്റിം​​ഗ് ഓ​​ര്‍​ഡ​​റി​​ല്‍ നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ങ്ങ​​ള്‍​ക്ക് ഇ​​തി​​നോ​​ട​​കം കൃ​​ത്യ​​ത ആ​​യി​​ട്ടു​​ണ്ടെ​​ന്ന് ഋ​​ഷ​​ഭ് പ​​ന്ത് പ​​റ​​ഞ്ഞു. നാ​​ലാം ന​​മ്പ​​റി​​ല്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലും അ​​ഞ്ചാം ന​​മ്പ​​റി​​ല്‍ താ​​നും ഇ​​റ​​ങ്ങും. അ​​തേ​​സ​​മ​​യം, മൂ​​ന്നാം ന​​മ്പ​​റി​​ല്‍ ആ​​രാ​​യി​​രി​​ക്കും എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് കൃ​​ത്യ​​മാ​​യ ഉ​​ത്ത​​രം ന​​ല്‍​കാ​​റാ​​യി​​ട്ടി​​ല്ല. മൂ​​ന്നാം ന​​മ്പ​​റി​​നെ കു​​റി​​ച്ചു​​ള്ള ച​​ര്‍​ച്ച​​ക​​ളും ക​​ണ​​ക്കു​​കൂ​​ട്ട​​ലും ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും പ​​ന്ത് വ്യ​​ക്ത​​മാ​​ക്കി.

<b>ഇം​​ഗ്ല​​ണ്ട് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ൻ</b>

ലീ​​ഡ്‌​​സ്: നാ​​ളെ ലീ​​ഡ്‌​​സി​​ല്‍ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് എ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നു​​ള്ള പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​​ണ്ട് പ്ര​​ഖ്യാ​​പി​​ച്ചു.

ജേ​​ക്ക​​ബ് ബെ​​ഥേ​​ലി​​നെ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന മു​​റ​​വി​​ളി​​ക്കു ചെ​​വി​​കൊ​​ടു​​ക്കാ​​തെ വൈ​​സ് ക്യാ​​പ്റ്റ​​ന്‍ ഒ​​ല്ലി പോ​​പ്പി​​നെ മൂ​​ന്നാം ന​​മ്പ​​റി​​ല്‍ നി​​ല​​നി​​ര്‍​ത്തി​​യാ​​ണ് ഇം​​ഗ്ല​​ണ്ട് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഷൊ​​യ്ബ് ബ​​ഷീ​​റാ​​ണ് ഇം​​ഗ്ലീ​​ഷ് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ ഏ​​ക സ്പി​​ന്ന​​ര്‍. ഡി​​സം​​ബ​​റി​​നു​​ശേ​​ഷം ടീ​​മി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യ ക്രി​​സ് വോ​​ക്‌​​സാ​​ണ് പേ​​സ് ആ​​ക്ര​​മ​​ണം ന​​യി​​ക്കു​​ക.

പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍: സാ​​ക്ക് ക്രൗ​​ളി, ബെ​​ന്‍ ഡ​​ക്ക​​റ്റ്, ഒ​​ല്ലി പോ​​പ്പ്, ജോ ​​റൂ​​ട്ട്, ഹാ​​രി ബ്രൂ​​ക്ക്, ബെ​​ന്‍ സ്റ്റോ​​ക്‌​​സ് (ക്യാ​​പ്റ്റ​​ന്‍), ജാ​​മി സ്മി​​ത്ത് (വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍), ക്രി​​സ് വോ​​ക്‌​​സ്, ബ്രൈ​​ഡ​​ന്‍ കാ​​ഴ്‌​​സെ, ജോ​​ഷ് ടോ​​ങ്, ഷൊ​​യ്ബ് ബ​​ഷീ​​ര്‍.

Tags :

Related News