ADVERTISEMENT
ലോസ് ആഞ്ചലസ്: എന്‍ബിഎ (നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്) സൂപ്പര്‍ ടീമായ ലോസ് ആഞ്ചലസ് ലേക്കേഴ്സിനെ റിക്കാര്‍ഡ് തുകയ്ക്കു വിറ്റു.
കഴിഞ്ഞ 46 വര്‍ഷമായി ബസ് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ലോസ് ആഞ്ചലസ് ലേക്കേഴ്സ്. 10 ബില്യണ്‍ ഡോളറിന് (86,735.76 കോടി രൂപ) മാര്‍ക്ക് വാള്‍ട്ടറാണ് ടീമിനെ സ്വന്തമാക്കിയത്. 1979 മുതലുള്ള ബസ് കുടുംബത്തിന്റെ ഉടമസ്ഥത ഇതോടെ അവസാനിച്ചു.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിച്ച സ്പോര്‍ട്സ് ടീം കൈമാറ്റമാണിത്. 2021ല്‍ മാര്‍ക്ക് വാള്‍ട്ടര്‍ ലോസ് ആഞ്ചലസ് ലേക്കേഴ്സിന്റെ ചെറിയ ഷെയര്‍ വാങ്ങിയിരുന്നു. ബസ് കുടുംബം ക്ലബ് വില്ക്കാനുണ്ടായ കരാണം ഇതുവരെ വ്യക്തമല്ല. അതേസമയം, ജീനി ബസ് ടീമിന്റെ ഗവര്‍ണറായി തുടരും.
ലോസ് ആഞ്ചലസ് ലേക്കേഴ്സ് 17 തവണ എന്‍ബിഎ ചാമ്പ്യന്മാരായിട്ടുണ്ട്. ഏറ്റവും അവസാനം ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്തിയത് 2020ലാണ്. ബസ് കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് 11 തവണ ലേക്കേഴ്സ് എന്‍ബിഎ ചാമ്പ്യന്മാരായത്.
Tags :