x
ad
Thu, 19 June 2025
ad

ADVERTISEMENT

തകർത്തടിച്ച് സിറ്റി സൺസ്

Jomon Joseph
June 19, 2025 09:57 PM

സി​യാ​റ്റി​ല്‍: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​രം ജ​യി​ച്ച് ഇം​ഗ്ലീ​ഷ് ടീം ​മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ഗ്രൂ​പ്പ് ജി​യി​ൽ മൊ​റോ​ക്ക​ൻ ക്ല​ബ്ബാ​യ വൈ​ഡാ​ഡി​നെ 0-2ന് ​മാ​ഞ്ച​സ്റ്റ​ർ സി​റ്റി കീ​ഴ​ട​ക്കി. ഫി​ൽ ഫോ​ഡ​ൻ (2’), ഡോ​ക്കു (42’) എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

ഗ്രൂ​പ്പ് ഇ​യി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​ല്‍ അ​ര്‍​ജ​ന്‍റൈ​ന്‍ ക്ല​ബ് റി​വ​ര്‍ പ്ലേ​റ്റ് 3-1നു ജാ​പ്പ​നീ​സ് ക്ല​ബ്ബാ​യ ഉ​റാ​വ റെ​ഡ് ഡ​യ​മ​ണ്ട്‌​സി​നെ തോ​ല്‍​പ്പി​ച്ചു. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഇ​റ്റാ​ലി​യ​ന്‍ ക​രു​ത്ത​രാ​യ ഇ​ന്‍റ​ര്‍ മി​ലാ​നെ മെ​ക്‌​സി​ക്ക​ന്‍ ക്ല​ബ്ബാ​യ മോ​ണ്ടെ​റി 1-1 സ​മ​നി​ല​യി​ല്‍ കു​ടു​ക്കി.

ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ന്‍റെ അ​നു​ജ​ന്‍ ജോ​ബ് ജ​ര്‍​മ​ന്‍ ക്ല​ബ് ബൊ​റൂ​സി​യ ഡോ​ര്‍​ട്ട്മു​ണ്ടി​നു വേ​ണ്ടി അ​ര​ങ്ങേ​റി​യ മ​ത്സ​രം ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍. ഗ്രൂ​പ്പ് എ​ഫി​ല്‍ ബ്ര​സീ​ല്‍ ക്ല​ബ് ഫ്‌​ളു​മി​നെ​ന്‍​സി​നോ​ടാ​ണ് ഡോ​ര്‍​ട്ട്മു​ണ്ട് സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​ത്.

Tags :

Related News