ADVERTISEMENT
ന്യൂഡൽഹി: രാജ രഘുവംശി കൊലപാതക കേസിൽ പ്രതികളായ സോനം രഘുവംശിയെയും രാജ് കുശ്വാഹയെയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മറ്റ് മൂന്ന് പ്രതികളായ ആകാശ് രജ്പുത്, വിശാൽ സിംഗ് ചൗഹാൻ, ആനന്ദ് എന്നിവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, രാജ രഘുവംശിയുടെ ഭാര്യ സോനം രഘുവംശി, വിവാഹത്തിന് മുമ്പും ശേഷവും കാമുകനായ രാജ് കുശ്വാഹയുമായി പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഫോണിൽ സഞ്ജയ് വർമ എന്ന പേരിലാണ് സോനം രഘുവംശി കാമുകന്റെ പേര് സേവ് ചെയ്തിരുന്നത്.
സോനം 39 ദിവസത്തിനുള്ളിൽ ഈ നമ്പറിൽ നിന്നും 239ലധികം കോളുകൾ വിളിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
Tags :