x
ad
Thu, 19 June 2025
ad

ADVERTISEMENT

അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്‌​ബോ​ക്‌​സി​ന് ത​ക​രാ​ര്‍; വി​വ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി

Jobin Sebastian
June 19, 2025 11:45 AM

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്‌​ബോ​ക്‌​സി​ന് ത​ക​രാ​റെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​തി​ലെ വി​വ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ബ്ലാ​ക്‌​ബോ​ക്‌​സ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ച്ചേ​ക്കും.

അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ സേ​ഫ്റ്റി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള ലാ​ബി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ത് സം​ബ​ന്ധി​ച്ച് വ്യേ​മ​യാ​ന​മ​ന്ത്രാ​ല​യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​പ​ക​ടം ഉ​ണ്ടാ​യ​തി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​ണ് ബ്ലാ​ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്ത​ത്. വ​ലി​യ അ​ഗ്നി​ബാ​ധ​യേ​റ്റ് ത​ക​രാ​ര്‍ സം​ഭ​വി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

242 പേ​രു​മാ​യി ല​ണ്ട​നി​ലേ​ക്ക് പോ​യ വി​മാ​നം അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ ത​ന്നെ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും മ​രി​ച്ചു. വി​മാ​നം ഇ​ടി​ച്ച് ക​യ​റി​യ ഹോ​സ്റ്റ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു.

Tags : ahmedabad flight crash

Related News