x
ad
Thu, 19 June 2025
ad

ADVERTISEMENT

ക​മ്പ്യൂ​ട്ട​ർ ‍യു​പി​എ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം; കൊ​ല്ലം സ്വ​ദേ​ശി പി​ടി​യി​ൽ

Jobin Sebastian
June 19, 2025 04:49 PM

 

 

തി​രു​വ​ന​ന്ത​പു​രം: ക​മ്പ്യൂ​ട്ട​ർ ‍യു​പി​എ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച കൊ​ല്ലം സ്വ​ദേ​ശി തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ൽ. സി​ൽ​വ​സ്റ്റ​ർ (36) ആ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്നും 110 ഗ്രാം ​എം​ഡി​എം​എ​യും ഗോ​ൾ​ഡ​ൻ ഷാ​മ്പെ​യി​നും പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സി​ൽ പേ​ട്ട സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ പി​ടി കൂ​ടി​യ​ത്.

ട്രെ​യി​നി​റ​ങ്ങി പ്ര​ധാ​ന​വ​ഴി ഒ​ഴി​വാ​ക്കി പ്ലാ​റ്റ്ഫോ​മി​ന്‍റെ അ​റ്റ​ത്തെ ഇ​ട​വ​ഴി വ​ഴി പോ​യ​പ്പോ​ഴാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​മ്പ്യൂ​ട്ട​ർ യു​പി​എ​സി​നു​ള്ളി​ൽ മൂ​ന്നു പൊ​തി​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു ല​ഹ​രി​മ​രു​ന്നു​ക​ൾ.

Tags :

Related News