ADVERTISEMENT
ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.
31 കാരിയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതി പ്രകാരം, ഭർത്താവും മറ്റ് കുടുംബാംഗങ്ങളും സ്ഥലത്തില്ലാതിരുന്ന സമയത്ത് പരിചയമുള്ള നാല് പേർ ബാരിപാഡ സദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഇവർ യുവതിയെ ഭീഷണിപ്പെടുത്തി. സംഭവത്തിൽ നാലുപേരെയും യുവതി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻപിടികൂടുമെന്നും ബാരിപാഡ സദർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് ആദിത്യ പ്രസാദ് ജെന പറഞ്ഞു.
യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്തെ മറ്റ് രണ്ട് ജില്ലകളിലുണ്ടായ കൂട്ടബലാത്സംഗങ്ങൾക്ക് പിന്നാലെയാണ് തിങ്കളാഴ്ച രാത്രിയാണ് ഈ സംഭവം നടന്നത്.
Tags :