ADVERTISEMENT
ന്യൂഡൽഹി: ടോൾ പിരിവുകൾ ലഘൂകരിക്കാൻ 3000 രൂപയുടെ ഫാസ്ടാഗ് വാർഷിക പാസ് അവതരിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം.
കാർ, ജീപ്പ്, വാൻ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കു മാത്രം ലഭ്യമാകുന്ന പാസ് രാജ്യത്തുടനീളമുള്ള ദേശീയപാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എക്സിൽ പറഞ്ഞു.
പാസ് ഈ വർഷം ഓഗസ്റ്റ് 15നു പ്രാബല്യത്തിൽ വരും. പ്രവർത്തനക്ഷമമായി തുടങ്ങിയ തീയതി മുതൽ ഒരു വർഷം വരെയോ, വാഹനം 200 ട്രിപ്പുകൾ പൂർത്തിയാക്കുന്നതുവരെയോ, ഏത് ആദ്യം വരുന്നുവെന്നതിനനുസരിച്ചായിരിക്കും പാസിന്റെ കാലാവധി.
ഒറ്റത്തവണയായുള്ള ചെലവ് കുറഞ്ഞ ഇടപാടുകളിലൂടെ ടോൾ പിരിവുകളെ ലഘൂകരിക്കാൻ കഴിയും. ടോൾ പ്ലാസകളിലെ കാത്തിരിപ്പുസമയവും തിരക്കും തർക്കങ്ങളും കുറച്ച് കോടിക്കണക്കിനു സ്വകാര്യ വാഹന ഉടമകൾക്ക് സുഗമമായതും വേഗത്തിലുമായ യാത്രാനുഭവങ്ങൾ നൽകാൻ വാർഷിക പാസിനു കഴിയുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Tags :