x
ad
Thu, 19 June 2025
ad

ADVERTISEMENT

അ​ദ്ഭു​ത ആ​രു​ഷ്..!

Aneesh Thomas
June 19, 2025 04:19 PM

കോ​ട്ട​യം: 62-ാമ​ത് സം​സ്ഥാ​ന സീ​നി​യ​ര്‍ ഓ​പ്പ​ണ്‍ ഫി​ഡേ റേ​റ്റ​ഡ് ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്നു​ള്ള കൗ​മാ​ര താ​രം ആ​രു​ഷ് ചാ​മ്പ്യ​നാ​യി. ഷ​ര്‍​ഷാ ബ​ക്ക​ര്‍ (കോ​ഴി​ക്കോ​ട്) ര​ണ്ടാം സ്ഥാ​ന​വും സ​ഞ്ജ​യ് എ​സ്. പി​ള്ള (കോ​ട്ട​യം) മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. ജെ.​പി. ക​ര​ണി​നാ​ണ് (കോ​ഴി​ക്കോ​ട്) നാ​ലാം സ്ഥാ​നം. ഈ ​നാ​ല്‍​വ​ര്‍ സം​ഘം അ​ടു​ത്ത ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വ്യ​ക്തി​ഗ​ത, ടീം ​ഇ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും.

ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം

ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​സ്ഥാ​ന ചെ​സ് ചാ​മ്പ്യ​ന്‍ എ​ന്ന റി​ക്കാ​ര്‍​ഡ് കു​റി​ച്ചാ​ണ് ആ​രു​ഷി​ന്റെ അ​ദ്ഭു​ത പ്ര​ക​ട​നം. 2013ല്‍ ​ക​ണ്ണീ​ര്‍ സ്വ​ദേ​ശി​യാ​യ എ. ​അ​ഭി​ഷേ​ക് 13 വ​ര്‍​ഷ​വും അ​ഞ്ച് മാ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ ചാ​മ്പ്യ​നാ​യി കു​റി​ച്ച റി​ക്കാ​ര്‍​ഡാ​ണ് ആ​രു​ഷ് (13 വ​ര്‍​ഷ​വും ര​ണ്ടു മാ​സ​വും) ത​ക​ര്‍​ത്ത​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്ന് ചാ​മ്പ്യ​ന്‍​പ​ട്ട​ത്തി​ലെ​ത്തു​ന്ന ആ​ദ്യ താ​ര​വു​മാ​ണ് ആ​രു​ഷ്.
അ​ഞ്ച​ല്‍ സെ​ന്റ് ജോ​ണ്‍​സ് ഹൈ​സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ആ​രു​ഷ്. ഇ​ട​ക്കോ​ലി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ല​ന്‍ കു​മാ​റി​ന്റെ​യും പു​ന​ലൂ​ര്‍ എ​സ്എ​ന്‍ കോ​ള​ജ് അ​ധ്യാ​പി​ക റാ​ണി​യു​ടെ​യും മ​ക​നാ​ണ്.

Tags : Kerala State Senior Open Chess Aarush

Related News