ADVERTISEMENT
പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍ ഓഹരികൾ തൂടർച്ചയായ ആറാം ദിവസവും തകർച്ചയിൽ അവസാനിച്ചു.
അദാനി പോർട്സ് ഓഹരി വില ഇന്നലെ 1.57 ശതമാനം താഴ്ന്ന് 21.80രൂപ നഷ്ടത്തിൽ 1370.50 രൂപയിൽ ക്ലോസ് ചെയ്തു. തലേന്ന് ഓഹരി വില ഒന്നിന് 1392.30 രൂപയിലാണ് ക്ലോസ് ചെയ്തത്.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ ഇസ്രയേൽ തുറമുഖത്തിന് ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണിയെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായണ്. ഇതാണ് തുടർച്ചയായ ആറാം വ്യാപാര ദിനത്തിലും അഡാനി പോർട്സ് ഓഹരികളെ നഷ്ടത്തിലാക്കിയത്.
ഇസ്രയേലിന്റെ പ്രധാന തുറമുഖങ്ങളിലൊന്നായ ഹൈഫയുടെ ഭൂരിഭാഗം ഓഹരികളും അദാനിക്കാണ്. 2023ൽ 1.18 ബില്യണ്‍ ഡോളറിന് കന്പനി തുറമുഖം ഏറ്റെടുത്തു.
ഈ തുറമുഖത്തുള്ള കെമിക്കൽ ടെർമിനലിലും ഓയിൽ റിഫൈനറികളിലും ഇറാനിൽനിന്നുള്ള മിസൈൽ പതിച്ച് നാശനഷ്ടങ്ങളുണ്ടായിരുന്നു.
Tags :