ADVERTISEMENT
ന്യൂഡൽഹി: ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചു. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്സിലൂടെ ഇക്കാര്യമറിയിച്ചു.
സ്പേസ് എക്സിന്റെ മേധാവി ഗ്വെൻ ഷോട്ട് വെൽ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി ഇന്നലെ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അനുമതി നൽകിയ കാര്യം മന്ത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ഉപഗ്രഹ ആശയവിനിമത്തിലെ സാധ്യമായ സഹകരണങ്ങളെക്കുറിച്ചാണ് ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഇതോടെ യൂട്ടെൽസാറ്റ്് വണ്‍വെബിനും ജിയോ സാറ്റലൈറ്റ്് കമ്യൂണിക്കേഷൻസിനും ശേഷം ഇന്ത്യയിൽ വാണിജ്യ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ചെയ്യുന്ന മൂന്നാമത്തെ കന്പനിയായി സ്റ്റാർലിങ്ക് മാറി.
Tags :