x
ad
Thu, 19 June 2025
ad

ADVERTISEMENT

ഡ​​യ​​റി ക്വീ​​ൻ ഇ​​ന്ത്യ​​യി​​ലേ​​ക്ക്

Jomon Joseph
June 19, 2025 10:04 PM

മുംബൈ: യു​​എ​​സ് ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഡ​​യ​​റി ക്വീ​​ൻ (ഡി​​ക്യൂ) എ​​ന്ന ഫാ​​സ്റ്റ്ഫു​​ഡ് ശൃം​​ഖ​​ല ഇ​​ന്ത്യ​​യി​​ൽ ആ​​രം​​ഭി​​ക്കാ​​ൻ നീ​​ക്ക​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നു​​വെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ഇ​​ന്ത്യ​​യി​​ൽ കെഎ​​ഫ്സി, പി​​സ ഹ​​ട്ട്, കോ​​സ്റ്റ കോ​​ഫി തു​​ട​​ങ്ങി​​യ ജ​​ന​​പ്രി​​യ ബ്രാ​​ൻ​​ഡു​​ക​​ൾ ന​​ട​​ത്തു​​ന്ന ദേ​​വ​​യാ​​നി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ആ​​ണ് ഡ​​യ​​റി ക്വീ​​നി​​നെ​​യും എ​​ത്തി​​ക്കു​​ക. ഇ​​ന്ത്യ​​യി​​ലെ ബ​​ർ​​ഗ​​റി​​ന്‍റെ​​യും മ​​റ്റ് ഫാ​​സ്റ്റ്ഫു​​ഡ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ​​യും വ​​ലി​​യൊ​​രു പ​​ങ്കി​​നെ പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന​​തി​​നാ​​യാ​​ണ് ഈ ​​നീ​​ക്കം.

പ്ര​​മു​​ഖ നി​​ക്ഷേ​​പ​​ക​​നും ബെ​​ർ​​ക്ക്ഷെ​​യ​​ർ ഹാ​​ത്ത​​വേ​​യു​​ടെ സി​​ഇ​​ഒ​​യു​​മാ​​യ വാ​​റ​​ൻ ബ​​ഫ​​റ്റി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഫാ​​സ്റ്റ് ഫു​​ഡ്, ഐ​​സ്ക്രീം ശൃം​​ഖ​​ല​​യാ​​ണ് ഡ​​യ​​റി ക്വീ​​ൻ അ​​ടു​​ത്തി​​ടെ ബി​​രി​​യാ​​ണി ബൈ ​​കി​​ലോ എ​​ന്ന ബ്രാ​​ൻ​​ഡി​​നെ​​യും ദേ​​വ​​യാ​​നി ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു.

1940ൽ ​​ആ​​രം​​ഭി​​ച്ച ഡ​​യ​​റി ക്വീ​​നി​​നെ 1997ൽ വാ​​റ​​ൻ ബ​​ഫ​​റ്റി​​ന്‍റെ ബെ​​ർ​​ക്ക് ഷെ​​യ​​ർ ഹാ​​ത്ത​​വേ 585 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന് കാ​​ഷ് ആ​​ൻ​​ഡ് സ്റ്റോ​​ക്ക് ഡീ​​ലി​​ലൂ​​ടെ ഏ​​റ്റെ​​ടു​​ത്തു.

അ​​തി​​നു​​ശേ​​ഷം, ബ​​ഫ​​റ്റി​​ന് ആ ​​ബ്രാ​​ൻ​​ഡി​​നോ​​ടു​​ള്ള ഇ​​ഷ്ടം പ​​ല​​മ​​ട​​ങ്ങ് വ​​ർ​​ധി​​ച്ചു. ത​​ന്‍റെ സ്വ​​ന്തം സം​​സ്ഥാ​​ന​​മാ​​യ നെ​​ബ്രാ​​സ്ക​​യി​​ലെ ഒ​​മാ​​ഹ​​യി​​ലു​​ള്ള ഡ​​യ​​റി ക്വീ​​നി​​ന്‍റെ ഒൗ​​ട്ട്‌ലെ​​റ്റി​​ലേ​​ക്ക് സെ​​ലി​​ബ്രി​​റ്റി​​ക​​ളും ബി​​സി​​ന​​സ് അ​​സോ​​സി​​യേ​​റ്റു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ​​ന്ദ​​ർ​​ശ​​ക​​രെ കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​ൽ അ​​ദ്ദേ​​ഹം പ്ര​​ശ​​സ്ത​​നാ​​ണ്.

20 രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 7,700ഓ​​ളം സ്റ്റോ​​റു​​ക​​ളു​​ള്ള ഡി​​ക്യൂ നി​​ല​​വി​​ൽ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഫാ​​സ്റ്റ് ഫു​​ഡ് ശൃം​​ഖ​​ല​​ക​​ളി​​ൽ ഒ​​ന്നാ​​ണ്.

Tags :

Related News