ADVERTISEMENT
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോൾ ബംഗ്ലാദേശ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 292 റൺസെന്ന നിലയാണ്
സെഞ്ചുറിയുമായി നജ്മുൾ ഹൊസൈൻ ഷാന്റോയും(136) മുഷ്ഫിഖർ റഹിം (105) ആണ് ക്രീസിൽ. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 45 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ടീമിനെ ഷാന്റോയും റഹീമും ചേർന്ന് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയായിരുന്നു.
ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ ഇതിനോടകം 257 റൺസ് കൂട്ടിച്ചേർത്തു. ഷദ്മാൻ ഇസ്ലാം (14) മൊമിനൂൾ ഹഖ് (29) അനമുൾ ഹഖ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.
ശ്രീലങ്കയ്ക്കായി തരിന്ദു രത്നായകെ രണ്ടും അസിത ഫെർണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി. 2025 - 27 സീസൺ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യമത്സരമാണിത്.
Tags :