ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണത്തിന് ഏകീകൃത മെനുവായി. ഉച്ചഭക്ഷണ മെനു പരിഷ്ക്കരിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പുതിയ മെനു തയാറാക്കിയിട്ടുള്ളതെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു
ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരിവച്ച് വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി എന്നിവയിൽ ഏതെങ്കിലും വിഭവങ്ങൾ തയാറാക്കി നല്‍കണം. ഇവയ്ക്കൊപ്പം എന്തെങ്കിലും വെജിറ്റബിൾ കുറുമയോ കൂട്ടുകറിയോ നൽകും.
പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടും. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന ചമ്മന്തിയും നൽകും.
ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് റാഗി ഉപയോഗിച്ചു റാഗി ബാൾസ്, റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് , പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Tags :