ADVERTISEMENT
ആലപ്പുഴ: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് താമരക്കുളം പഞ്ചായത്തിൽ ബുധനാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.
താമരക്കുളം സ്വദേശി ശിവൻകുട്ടി പിള്ളയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ശിവൻകുട്ടി പിള്ളയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തന്റെ കൃഷിയിടത്തിൽ പോയി വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് ശിവൻകുട്ടി പിള്ളയ്ക്ക് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags :