ADVERTISEMENT
2031 വരെ മാത്തിസ് ടെൽ ടോട്ടൻഹാം ഹോട്സ്പറിനൊപ്പം. കരാറായെന്ന് പ്രീമിയർ ലീഗ് ക്ലബ് ഇന്നലെ പ്രഖ്യാപിച്ചു.
ജർമൻ മാധ്യമ റിപ്പോർട്ട് പ്രകാരം 35 ദശലക്ഷം യൂറോയുടെ കരാറാണിത്. ഫെബ്രുവരി മുതൽ ടെൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായിരുന്നു. ജൂണ്‍ 30ന് നിലവിലെ താത്കാലിക കരാർ അവസാനിക്കുന്നതോടെ സ്ഥിരാംഗമാകും.
കാരബാവോ കപ്പിൽ ലിവർപൂളിനെതിരേ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് എമിറേറ്റ്സ് എഫ്എ കപ്പിൽ ആസ്റ്റണ്‍ വില്ലയ്ക്കെതിരേ ആദ്യ ഗോൾ നേട്ടമാഘോഷിച്ച് മുന്നേറ്റം തുടങ്ങി.
Tags : football