ADVERTISEMENT
അറ്റ്ലാന്റ: ഫിഫ ക്ലബ് ലോകകപ്പിലെ ലോസ് ആഞ്ചലസ് എഫ്സിക്കെതിരായ മത്സരത്തിൽ ചെൽസിക്ക് മിന്നും ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.
പെഡ്രോ നെറ്റോയും എൻസോ ഫെർണാണ്ടസും ആണ് ചെൽസിക്കായി ഗോളുകൾ നേടിയത്. നെറ്റോ 34-ാം മിനിറ്റിലും എൻസോ 79-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ചെൽസിക്ക് മൂന്ന് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ഡിയിൽ ചെൽസി ഒന്നാം സ്ഥാനത്തെത്തി.
Tags :