ADVERTISEMENT
പത്തനംതിട്ട: ശബരിമലയിൽ മല കയറുന്നതിനിടെ രണ്ട് പേർ കുഴഞ്ഞു വീണു മരിച്ചു. മല കയറുന്നതിടെ ഒരു തീർഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽകാലിക ദേവസ്വം ഗാർഡുമാണ് കുഴഞ്ഞുവീണ് മരിച്ചത്.
കർണാടക രാമനഗർ സ്വദേശി പ്രജ്വൽ(20) കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മരക്കൂട്ടത്ത് താൽകാലിക ദേവസ്വം ഗാർഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപ കുമാർ(60) ജോലി കഴിഞ്ഞ് സന്നിധാനത്തേക്ക് മടങ്ങവേ മരക്കൂട്ടത്തിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags :