ADVERTISEMENT
പാലക്കാട്: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടിവിട്ടതിനു പിന്നാലെ പാലക്കാട് കോട്ടായിലെ കോൺഗ്രസ് ഓഫീസ് സിപിഎം പ്രവർത്തകർ പിടിച്ചെടുത്തു. കോട്ടായി മണ്ഡലം പ്രസിഡന്റ് മോഹൻകുമാറും സിപിഎം പ്രാദേശിക നേതാക്കളും ചേർന്നാണ് പോലീസ് പൂട്ടിയ ഓഫീസിന്റെ വാതിൽ പൊളിച്ചാണ് അകത്തു കയറിയത്.
കോൺഗ്രസ് കൊടിമരം കട്ട൪ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷം സിപിഎം പതാകയും ഫ്ലക്സും സ്ഥാപിച്ചു. മോഹൻകുമാറിന്റെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചുവപ്പ് പെയിന്റടിക്കാൻ നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചിരുന്നു. തുടർന്ന് പോലീസെത്തി ഓഫീസ് പൂട്ടിയിരുന്നു.
പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിന്റെ കരാർ തന്റെ പേരിലാണെന്നും താൻ പിന്തുണയ്ക്കുന്ന പാർട്ടിയുടെ ഓഫീസായി കെട്ടിടത്തെ മാറ്റുമെന്നും മോഹൻകുമാർ പറഞ്ഞു. എന്നാൽ 72 വർഷമായി പ്രവർത്തിക്കുന്ന പാർട്ടി ഓഫീസ് സിപിഎമ്മിന് വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.
Tags :