x
ad
Thu, 19 June 2025
ad

ADVERTISEMENT

ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം പോ​യ യു​വ​തി​യു​ടെ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ​യും മു​ത്ത​ശി​യും ജീ​വ​നൊ​ടു​ക്കി

Arun Jolly
June 19, 2025 05:54 PM

ചെ​ന്നൈ: ത​മി​ഴ്നാ​ട് ദി​ണ്ടി​ഗ​ലി​ൽ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം പോ​യ പ​വി​ത്ര​യെ​ന്ന യു​വ​തി​യു​ടെ ര​ണ്ട് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ​യും മു​ത്ത​ശി​യും ജീ​വ​നൊ​ടു​ക്കി. ദി​ണ്ടി​ഗ​ൽ ഒ​ട്ട​ൻ​ച​ത്ര​ത്തി​ലാ​ണ് സം​ഭ​വം.

കൊ​ച്ചു​മ​ക്ക​ളാ​യ ല​തി​ക​ശ്രീ, ദീ​പ്തി എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി​യു​ടെ മു​ത്ത​ശി ചെ​ല്ല​മ്മാ​ൾ, അ​മ്മ കാ​ളീ​ശ്വ​രി എ​ന്നി​വ​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​ളീ​ശ്വ​രി​യു​ടെ മ​ക​ൾ പ​വി​ത്ര സ്വ​ന്തം മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യി​രു​ന്നു. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് ക​ഴി​യു​ന്ന പ​വി​ത്ര​യു​ടെ പു​തി​യ ബ​ന്ധ​ത്തെ അ​മ്മ​യും മു​ത്ത​ശി​യും എ​തി​ർ​ത്തി​രു​ന്നു.

എ​ന്നാ​ൽ പ​വി​ത്ര ആ ​ബ​ന്ധം തു​ട​രു​ക​യും വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​പോ​വു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന് അ​മ്മ​യും മു​ത്ത​ശി​യും ജീ​വ​നൊ​ടു​ക്കി​യ​ത്.

രാ​വി​ലെ​യും വീ​ടി​ന് പു​റ​ത്തേ​ക്ക് ആ​രെ​യും കാ​ണാ​ത്ത​തോ​ടെ അ​യ​ൽ​ക്കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

Tags :

Related News