ADVERTISEMENT
കൊച്ചി: കടല്‍കയറ്റത്തെത്തുടര്‍ന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച കുടുംബാംഗങ്ങളോട് ദുരിതാശ്വാസ ക്യാമ്പില്‍നിന്നു മാറിക്കൊടുക്കാൻ നിര്‍ദേശം.
ചെറിയകടവ് സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളില്‍ കഴിയുന്നവരോടാണു മടങ്ങാന്‍ തഹസില്‍ദാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കുശേഷം ക്യാമ്പ് അവസാനിപ്പിക്കുകയാണെന്നും തഹസില്‍ദാര്‍ അറിയിച്ചു.
കടല്‍ കയറി വീട് പാതി തകര്‍ന്നവരും ചെളിയും വെള്ളവും കയറി വീട് വാസയോഗ്യമല്ലാത്തവരുമായി പത്തോളം കുടുംബങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്യാമ്പില്‍ കഴിയുന്നത്. മടങ്ങിയാലും സ്വന്തം വീട്ടില്‍ കഴിയാനാകുന്ന സാഹചര്യമല്ല ഇപ്പോള്‍. ബദല്‍ സൗകര്യമൊരുക്കാതെ ആളുകളെ ക്യാമ്പില്‍നിന്ന് പറഞ്ഞയയ്ക്കുന്നതിനെതിരേ ചെല്ലാനം കൊച്ചി ജനകീയവേദി രംഗത്തെത്തി.
താത്കാലിക സൗകര്യമൊരുക്കാതെ ഇവരെ മടക്കി അയയ്ക്കരുതെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ജനകീയവേദി കണ്‍വീനര്‍ വി.ടി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Tags :