ADVERTISEMENT
കോട്ടയം: കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജന്മദിന സമ്മേളനം നാളെ രാവിലെ 10.30ന് കോട്ടയത്ത് കേരള കോൺഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടത്തും.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ അധ്യക്ഷതവഹിക്കും.
പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ടി. യു. കുരുവിള, കെ. ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, പാർട്ടി സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
Tags :