ADVERTISEMENT
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടന്ന തണ്ണിക്കടവ് രണ്ടാം ബൂത്തിൽ റീപോളിംഗ് ഉണ്ടാകില്ലെന്ന് റിട്ടേണിംഗ് ഓഫീസർ. സ്ക്രൂട്ടണി യോഗത്തിൽ റീപോളിംഗ് ആവശ്യം ഉയർന്നിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു
എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് തവണ വോട്ടുചെയ്തതായി പരാതി ഉയർന്നിരുന്നു. എന്നാൽ, ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു പ്രിസൈഡിംഗ് ഓഫീസറുടെ വിശദീകരണം.
ഒരാൾ വോട്ട് ചെയ്തതിന് ശേഷം രണ്ടാമത്തെ ആൾക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്തു. ഈ സമയം ആദ്യം വോട്ട് രേഖപ്പെടുത്തിയയാൾ വോട്ട് പതിഞ്ഞില്ല എന്ന് കരുതി വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് പ്രിസൈഡിംഗ് ഓഫീസർ റിട്ടേണിംഗ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു.
Tags : nilambur byelection