x
ad
Fri, 20 June 2025
ad

ADVERTISEMENT

വൈ​റ​ലെ​ല്ലാം റി​യ​ല​ല്ല! ഷെ​യ​ര്‍ ചെ​യ്താ​ൽ പ​ണി കി​ട്ടും

Tijo Mathew
June 20, 2025 06:27 PM

കൊ​ച്ചി: കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പൊ​ട്ടി​ച്ചി​രി പ​ട​ര്‍​ത്തു​ന്ന​തു​മാ​യ മ​ല​യാ​ളി​ക​ളു​ടെ രൂ​പ​സാ​ദൃ​ശ്യ​വും പ​ച്ച മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തു​മാ​യ എ​ഐ വീ​ഡി​യോ​ക​ള്‍ ഷെ​യ​ര്‍ ചെ​യ്യാ​ന്‍ വ​ര​ട്ടേ. നി​യ​മം ല​ഘി​ക്കു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഉ​ള്ള​വ​യാ​ണെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്കും പ​ണി കി​ട്ടും.


ഗൂ​ഗി​ളി​ന്‍റെ വി​ഇ​ഒ3 എ​ന്ന എ​ഐ ടൂ​ളാ​ണ് പ്ര​ധാ​ന​മാ​യും ഈ ​വീ​ഡി​യോ​ക​ള്‍​ക്കു പി​ന്നി​ല്‍. അ​ശ്ലീ​ല​പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ല വീ​ഡി​യോ​ക​ളും തെ​റ്റാ​യ ദൃ​ശ്യ​മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളും നി​ല​വി​ല്‍ പ്ര​ച​രി​ക്കു​ന്ന​വ​യു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​ത്ത​രം വീ​ഡി​യോ​ക​ള്‍ ക​ണ്ണും പൂ​ട്ടി ഷെ​യ​ര്‍ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണു സൈ​ബ​ര്‍ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്.


വ്യ​ക്തി​ഹ​ത്യ, മ​ത​സ്പ​ര്‍​ധ, ക​ലാ​പാ​ഹ്വാ​നം തു​ട​ങ്ങി​യ​വ​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഇ​ത്ത​രം വീ​ഡി​യോ​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ നി​യ​മ​മു​ണ്ട്. വീ​ഡി​യോ നി​ര്‍​മി​ച്ച​വ​ര്‍​ക്കു​പു​റ​മെ ഇ​തു പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ക്കാം. മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്.


ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ളാ​ണ് ഇ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്‌​ടി​ക്കു​ന്ന​ത്. ഷെ​യ​ര്‍ ചെ​യ്യു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും മു​തി​ർ​ന്ന​വ​രാ​ണ്. നി​ല​വി​ല്‍ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും വ്യാ​ജ ഐ​ഡി​ക​ളി​ല്‍​നി​ന്നു പ്ര​ച​രി​ക്കു​ന്ന​വ​യു​മാ​ണ്

Tags : Fake Videos Social Media

Related News