ADVERTISEMENT
പാലക്കാട്: അടയ്ക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടുകൂടിയാണ് സംഭവം.
സുഹൃത്തിന്റെ വീട്ടിൽ അടയ്ക്ക പറിക്കുന്നതിനിടെ ഉല്ലാസിന്റെ കൈയിലുള്ള ഇരുമ്പ് തോട്ടി സമീപത്തെ ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് ഷോക്ക് ഏൽക്കാൻ കാരണം.
Tags :