x
ad
Fri, 20 June 2025
ad

ADVERTISEMENT

കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ ചേ​ലാ​ട് ഇ​റ​ക്കി

Tijo Mathew
June 20, 2025 07:00 PM

കോ​ത​മം​ഗ​ലം: ശ​ക്ത​മാ​യ കാ​റ്റും ക​ന​ത്ത മ​ഴ​യും മൂ​ലം കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ ചേ​ലാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഡെ​ന്‍റ​ല്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ മു​ന്‍​ക​രു​ത​ല്‍ ലാ​ന്‍​ഡിം​ഗ് ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.40നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യ​ത്. തീ​ര​ദേ​ശ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ ചേ​ത​ക് ഹെ​ലി​കോ​പ്റ്റ​ര്‍ തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ നേ​രി​ട്ട​ത്.
അ​പ്ര​തീ​ക്ഷി​ത​മാ​യി ഹെ​ലി​കോ​പ്റ്റ​ര്‍ താ​ഴ്ന്നു പ​റ​ന്ന​തും ഇ​റ​ങ്ങി​യ​തും പ്ര​ദേ​ശ​വാ​സി​ക​ളി​ലും കോ​ള​ജി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ലും ആ​ശ​ങ്ക പ​ര​ത്തി​യെ​ങ്കി​ലും പി​ന്നീ​ടാ​ണു കാ​ര്യം വ്യ​ക്ത​മാ​യ​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ വീ​ണ്ടും 1.40ഓ​ടെ പ​റ​ന്നു​യ​ര്‍​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലെ സി​ജി എ​യ​ര്‍ എ​ന്‍​ക്ലേ​വി​ല്‍ സു​ര​ക്ഷി​ത​മാ​യി ലാ​ന്‍​ഡ് ചെ​യ്തു. ഇ​ത് മു​ന്‍​ക​രു​ത​ല്‍ ലാ​ന്‍​ഡിം​ഗ് മാ​ത്ര​മാ​ണെ​ന്നും അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് അ​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags : Coast Guard helicopter precautionary landing

Related News