x
ad
Fri, 20 June 2025
ad

ADVERTISEMENT

കാ​യ​ലോ​ട്ട് ന​ട​ന്ന​ത് താ​ലി​ബാ​നി​സം; മു​ഴു​വ​ൻ പേ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പി.​കെ.​ശ്രീ​മ​തി

Reshma Andrayos
June 20, 2025 10:27 AM

കണ്ണൂർ: പി​ണ​റാ​യി കാ​യ​ലോ​ട് പ​റ​മ്പാ​യി​യി​ൽ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ.​ശ്രീ​മ​തി. താ​ലി​ബാ​നി​സ​മാ​ണ് ന​ട​ന്ന​തെ​ന്നും ഭ​ർ​ത്താ​വ​ല്ലാ​ത്ത ആ​ളോ​ട് മു​സ്ലീം സ്ത്രീ​ക​ൾ സം​സാ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന​ത് ചി​ല​രു​ടെ ചി​ന്താ​ഗ​തി​യാ​ണെ​ന്നും ശ്രീ​മ​തി പ്രതികരിച്ചു.

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തിന്‍റെ ഭീ​ക​ര​ത ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​മാ​ണി​ത്. ആ​ത്മ​ഹ​ത്യ​യെ​ന്ന പേ​ര് പ​റ​യാ​മെ​ങ്കി​ലും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​ത്.

പ​ഞ്ചാ​ലി വ​സ്ത്രാ​ക്ഷേ​പം പോ​ലെ ആ​ൾ​ക്കൂ​ട്ട​ത്തിന്‍റെ മു​ന്നി​ൽ പെ​ൺ​കു​ട്ടി അ​പ​മാ​നി​ത​യാ​യി. സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള മു​ഴു​വ​ൻ പേ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ശ്രീ​മ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​സീ​ന മ​ൻ​സി​ലി​ൽ റ​സീ​ന​യെ​യാ​ണ് (40) ചൊ​വ്വാ​ഴ്ച വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിൽ പ​റ​മ്പാ​യി സ്വ​ദേ​ശി​ക​ളാ​യ എം.​സി. മ​ൻ​സി​ലി​ൽ വി.​സി. മു​ബ​ഷീ​ർ (28), ക​ണി​യാ​ന്‍റെ വ​ള​പ്പി​ൽ കെ.​എ. ഫൈ​സ​ൽ (34), കൂ​ട​ത്താ​ൻ​ക​ണ്ടി ഹൗ​സി​ൽ വി.​കെ. റ​ഫ്നാ​സ് (24) എ​ന്നി​വ​രെ​ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ​നി​ന്ന് കി​ട്ടി​യ സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു അ​റ​സ്റ്റ്. ഇ​വ​ർ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ കാ​യ​ലോ​ട് അ​ച്ച​ങ്ക​ര പ​ള്ളി​ക്കു സ​മീ​പം കാ​റി​ന​രി​കി​ൽ റ​സീ​ന സു​ഹൃ​ത്തി​നോ​ട് സം​സാ​രി​ച്ചു​നി​ൽ​ക്കു​ന്ന​ത് അ​റ​സ്റ്റി​ലാ​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ചോ​ദ്യം ചെ​യ്തു. യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച​ശേ​ഷം മ​യ്യി​ൽ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നെ കൈ​യ്യേ​റ്റം ചെ​യ്യു​ക​യും സ​മീ​പ​ത്തു​ള്ള മൈ​താ​ന​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നു.

അ​ഞ്ച് മ​ണി​ക്കൂ​റോ​ളം യു​വാ​വി​നെ ത​ട​ഞ്ഞു​വ​ച്ച് വി​ചാ​ര​ണ ചെ​യ്ത സം​ഘം മൊ​ബൈ​ൽ ഫോ​ണും ടാ​ബും പി​ടി​ച്ചെ​ടു​ത്ത് എ​ട്ട​ര​യോ​ടെ പ​റ​മ്പാ​യി​യി​ലെ എ​സ്ഡി​പി​ഐ ഓ​ഫി​സി​ലെ​ത്തി​ച്ചു.

റ​സീ​ന​യു​ടേ​യും യു​വാ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളെ ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. രാ​ത്രി വൈ​കി യു​വാ​വി​നെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ കൈ​യി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ടാ​ബും മൊ​ബൈ​ൽ​ഫോ​ണും അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തിയിരുന്നു.

Tags : pk sreemathy kannur women death case

Related News