ADVERTISEMENT
വാഷിംഗ്ടണ്‍ ഡിസി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ ഇറ്റാലിയന്‍ ടീമായ യുവന്റസിനു മിന്നും ജയം. യുഎഇ ക്ലബ്ബായ അല്‍ ഐന്‍ എഫ്സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് യുവന്റസ് തകര്‍ത്തു.
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ യുവന്റസിനായി റാന്‍ഡല്‍ കോലോ മുവാനി (11’, 45+4’), ഫ്രാന്‍സിസ്കോ കോണ്സയ്കോ (21’, 58’) എന്നിവര്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി. കെനന്‍ യുല്ഡിസിന്റെ (31’) വകയായിരുന്നു മറ്റൊരു ഗോള്‍.
<b>സാബിക്കു സമനില തുടക്കം </b>
സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ മുഖ്യപരിശീലക സ്ഥാനത്ത് സാബി അലോണ്‍സോയ്ക്കു സമനില തുടക്കം. ക്ലബ് ലോകകപ്പ് ഗ്രൂപ്പ് എച്ചില് സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ എഫ്സി 1-1നു റയല്‍ മാഡ്രിഡിനെ കുടുക്കി. സ്റ്റോപ്പേജ് ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ ഫെഡറിക്കോ വാല്വെര്ഡെയ്ക്കു സാധിക്കാതെ വന്നതോടെയാണ് റയല്‍ മാഡ്രിഡ് സമനിലയില്‍ കുടുങ്ങിയത്.
ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് സൂപ്പർ താരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിനുവേണ്ടി കളത്തിൽ ഇറങ്ങിയില്ല. ലിവര്‍പൂളില്‍നിന്ന് എത്തിയ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് റയലിനായി അരങ്ങേറി. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയന്‍ ക്ലബ്ബായ സാല്‍സ്ബര്‍ഗ് 2-1നു മെക്സിക്കന്‍ ടീമായ പച്ചുകയെ തോല്‍പ്പിച്ചു.
Tags :