x
ad
Fri, 20 June 2025
ad

ADVERTISEMENT

എം.​ജി രാ​ജ​മാ​ണി​ക്യം റ​വ​ന്യൂ സെ​ക്ര​ട്ട​റി

Jobish Johny
June 20, 2025 08:07 PM

 

തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ത​ല​ത്തി​ൽ വീ​ണ്ടും മാ​റ്റം. റ​വ​ന്യൂ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പു സെ​ക്ര​ട്ട​റി​യാ​യി എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തെ നി​യ​മി​ച്ചു. പ​ഠ​നാ​വ​ധി ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നി​യ​മ​നം.

ഹൗ​സിം​ഗ്, റ​വ​ന്യൂ (ദേ​വ​സ്വം), ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി, സ​പ്ലൈ​കോ ചെ​യ​ർ​മാ​ൻ എ​ന്നീ അ​ധി​ക ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഗു​രൂ​വാ​യൂ​ർ, കൂ​ട​ൽ മാ​ണി​ക്യം ദേ​വ​സ്വം ചു​മ​ത​ല​യും രാ​ജ​മാ​ണി​ക്യ​ത്തി​നാ​ണ്.

കെ. ​ഹി​മ​യെ സി​വി​ൽ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​റാ​യി മാ​റ്റി നി​യ​മി​ച്ചു. നി​ല​വി​ൽ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. എ​ൻ​എ​ച്ച്എം മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ എം​ഡി​യു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി. മോ​ദ് ഷ​ഫീ​ഖി​ന് ച​ര​ക്കു​സേ​വ​ന നി​കു​തി അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​റു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി.

Tags :

Related News