ADVERTISEMENT
കൊച്ചി: സിനിമാപ്രവർത്തകരിൽനിന്ന് ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാംഗ്മൂലം എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടന. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്നാണ് എഴുതി നൽകേണ്ടത്.
നടീനടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും സംഘടന അറിയിക്കുന്നു. വേതന കരാറിനൊപ്പം ഈ സത്യവാംഗ്മൂലം കൂടി നിർബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.
സിനിമയുമായി ബന്ധപ്പെട്ട് ജോലി എല്ലാവരിൽ നിന്നും ഈ സത്യവാംഗ്മൂലം എഴുതി വാങ്ങും.
Tags :