ADVERTISEMENT
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. 471 റൺസ് ആണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ എടുത്തത്.
നായകൻ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റ് കീപ്പർ റിഷബ് പന്തിന്റെയും ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും ഗംഭീര ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. മൂവരും സെഞ്ചുറി നേടി.
147 റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 227 പന്തിൽ 19 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. പന്ത് 134 റൺസാണ് എടുത്തത്. 12 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.
ജയ്സ്വാൾ 101 റൺസും കെ.എൽ. രാഹുൽ 42 റൺസും എടുത്തു. ഇംഗ്ലണ്ടിന് വേണ്ടി നായകൻ ബെൻ സ്റ്റോക്സും ജോഷ് ടംഗും നാല് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡൻ കാർസും ഷോയ്ബ് ബഷീറും ഓരോ വിക്കറ്റ് വീതമെടുത്തു.
Tags :