ADVERTISEMENT
ലക്നോ: ഉത്തർപ്രദേശിലെ ഭാദോഹിയിൽ നഴ്സിനെ ആംബുലൻസ് ഡ്രൈവർ ലൈംഗീകമായി ഉപദ്രവിച്ചു. സംഭവത്തിൽ രോഹിത് (മോഹിത്) എന്നയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ജൂൺ അഞ്ചിനാണ് സംഭവം. നഴ്സ് ഫോൺ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഇയാൾ ഉപദ്രവിക്കാൻ തുടങ്ങുകയായിരുന്നു. യുവതി പ്രതിഷേധിച്ചപ്പോൾ ഇയാൾ മുടിയിൽ പിടിച്ച് ഇടിക്കുകയും മർദിക്കുകയും ചെയ്തു.
നഴ്സിന്റെ നിലവിളി കേട്ട് ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാരും മറ്റുള്ളവരും എത്തി രോഹിതിനെ ശകാരിക്കുകയും പറഞ്ഞയക്കുകയും ചെയ്തുവെന്ന് എസ്എച്ച്ഒ പറഞ്ഞു. രോഹിത് പതിവായി രോഗികളുമായി ആ ആശുപത്രിയിൽ വരാറുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു, രോഹിതിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags :