x
ad
Fri, 20 June 2025
ad

ADVERTISEMENT

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം; ബ്ലാ​ക്ക് ബോ​ക്സ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ച്ചേ​ക്കും

Christomon Thomas
June 20, 2025 05:37 AM

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ൽ ത​ക​ർ​ന്നു വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്സ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ബ്ലാ​ക്ക് ബോ​ക്സ് വാ​ഷിം​ഗ്ട​ണി​ലെ നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് സേ​ഫ്റ്റി ബോ​ർ​ഡി​ന്‍റെ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ത്യ​യി​ലെ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യു​ടെ കീ​ഴി​ലു​ള്ള ല​ബോ​റ​ട്ട​റി​യി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ബ്ലാ​ക്ക് ബോ​ക്സി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തി​നാ​ലാ​ണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തേ സ​മ​യം വി​മാ​ന​ത്തി​ന് ത​ക​രാ​റു​ക​ളി​ല്ലാ​യി​രു​ന്നു​വെ​ന്ന് എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ ക്യാം​പ്ബെ​ൽ വി​ൽ​സ​ൺ പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ കൃ​ത്യ സ​മ​യ​ത്ത് ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് അ​യ​ച്ച ക​ത്തി​ല്‍ സി​ഇ​ഒ വ്യ​ക്ത​മാ​ക്കി.

Tags :

Related News