x
ad
Fri, 20 June 2025
ad

ADVERTISEMENT

ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി എ​യ​ർ ഇ​ന്ത്യ

Jobish Johny
June 20, 2025 03:30 AM

 

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ. അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, യൂ​റോ​പ്പ്, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​വ​ധി സ​ർ​വീ​സു​ക​ൾ ജൂ​ലൈ 15 വ​രെ റ​ദ്ദാ​ക്കു​ക​യോ വെ​ട്ടി​ച്ചു​രു​ക്കു​ക​യോ ചെ​യ്ത

ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളി​ൽ 15 ശ​ത​മാ​ന​ത്തി​ല​ധി​കം സ​ർ​വീ​സു​ക​ൾ ഒ​ഴി​വാ​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. അ​മൃ​ത്സ​ർ-​ല​ണ്ട​ൻ, ഗോ​വ-​ല​ണ്ട​ൻ, ഡ​ൽ​ഹി-​നെ​യ്‌​റോ​ബി എ​ന്നീ വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ ഇ​ന്ത്യ ശ​നി​യാ​ഴ്ച മു​ത​ൽ വ്യ​ത്യ​സ്ത തീ​യ​തി​ക​ളി​ലാ​യി ജൂ​ലൈ 15 വ​രെ നി​ർ​ത്തി​വ​യ്ക്കും.

വൈ​ഡ് ബോ​ഡി (ബോ​യിം​ഗ് 787 ആ​ൻ​ഡ് B777) ഫ്ലൈ​റ്റ് വെ​ട്ടി​ക്കു​റ​യ്ക്ക​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​ത്. എ​ന്നാ​ൽ വേ​ന​ല​വ​ധി​യു​ടെ അ​വ​സാ​ന​ത്തി​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്ന​ത് നി​ര​വ​ധി യാ​ത്ര​ക്കാ​രെ ബാ​ധി​ക്കും.

ഡ​ൽ​ഹി-​സാ​ൻ ഫ്രാ​ൻ​സി​സ്കോ സ​ർ​വീ​സ് 10ൽ ​നി​ന്ന് ഏ​ഴാ​യും ഡ​ൽ​ഹി-​ടൊ​റ​ന്‍റോ സ​ർ​വീ​സു​ക​ൾ ആ​ഴ്ച​യി​ൽ 13 ൽ ​നി​ന്ന് ഏ​ഴാ​യി കു​റ​യു​ക​യും ചെ​യ്യും. ഡ​ൽ​ഹി-​ചി​ക്കാ​ഗോ സ​ർ​വീ​സ് ഏ​ഴി​ൽ നി​ന്ന് മൂ​ന്നാ​യും ഡ​ൽ​ഹി- വാ​ഷിം​ഗ്ട​ൺ അ​ഞ്ചി​ൽ നി​ന്ന് മൂ​ന്നാ​യും ഡ​ൽ​ഹി-​വാ​ൻ​കൂ​വ​ർ ഏ​ഴി​ൽ നി​ന്ന് അ​ഞ്ചാ​യും കു​റ​യും.

യൂ​റോ​പ്പ് റൂ​ട്ടു​ക​ളി​ലും സ​ർ​വീ​സു​ക​ൾ കു​റ​യും. ഡ​ൽ​ഹി- ല​ണ്ട​ൻ ഹീ​ത്രോ ആ​ഴ്ച​യി​ൽ 24 ൽ ​നി​ന്ന് 22 ആ​യും ഡ​ൽ​ഹി-​പാ​രീ​സ് 14 ൽ ​നി​ന്ന് 12 ആ​യും, ബം​ഗ​ളൂ​രു-​ല​ണ്ട​ൻ ഏ​ഴ് ൽ ​നി​ന്ന് ആ​റ് ആ​യും കു​റ​യും. ഓ​സ്‌​ട്രേ​ലി​യ, ടോ​ക്കി​യോ, സി​യോ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കു​റ​വു​ണ്ടാ​കും.

Tags :

Related News