x
ad
Sat, 21 June 2025
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ ബെ​ല്ലും ബ്രേ​ക്കു​മി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സം: സ​ണ്ണി ജോ​സ​ഫ്

Alen V Mathew
June 21, 2025 11:54 PM

 

തി​രു​വ​ന​ന്ത​പു​രം: അ​ശാ​സ്ത്രീ​യ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തെ ബെ​ല്ലും ബ്രേ​ക്കു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ക്കി ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മു​ഖ​വി​ലയ്​ക്കെ​ടു​ത്ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ൾ സ​മ​യ​മാ​റ്റം പ്രൈ​മ​റി അ​റ്റാ​ച്ച്ഡ് സ്കൂ​ളു​ക​ളു​ടെ താ​ളം തെ​റ്റി​ക്കും. ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ധ്യാ​പ​ക​ർ​ക്ക് പ്രൊ​ട്ട​ക്‌​ഷ​ൻ ന​ൽ​കാ​തെ എ​ങ്ങ​നെ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സമ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​ിറ്റി സ്കൂ​ൾ സ​മ​യ​മാ​റ്റ​ത്തി​നെ​തി​രേ സം​ഘ​ടി​പ്പി​ച്ച ഡി​പി​ഐ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ൻ, ട്ര​ഷ​റ​ർ വ​ട്ട​പ്പാ​റ അ​നി​ൽ​കു​മാ​ർ ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ വെ​ഞ്ഞാ​റ​മൂ​ട്, ടി.​യു. സാ​ദ​ത്ത്, പി.എ​സ്. ഗി​രീ​ഷ്കു​മാ​ർ, സാ​ജു ജോ​ർ​ജ്, പി.​എ​സ്. മ​നോ​ജ്, പി.എം. നാ​സ​ർ, ഹ​രി​ലാ​ൽ പി, ​പി.എം. ​ശ്രീ​ജി​ത്ത്, സി.​വി. സ​ന്ധ്യ, ആ​ർ. ത​നൂ​ജ, ടി. ​ആ​ബി​ദ്, എ​ൻ. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

K-Rail Survey

Tags :

Related News