ADVERTISEMENT
തൃശൂർ: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം മേഖലയിൽ ട്രെയിനുകളുടെ വേഗം വർധിപ്പിച്ചതിനെത്തുടർന്ന് ട്രെയിനുകളുടെ സമയത്തിൽ റെയിൽവേ മാറ്റം വരുത്തി. പുതുക്കിയ സമയമനുസരിച്ച് 16341 ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് രാവിലെ 6.28ന് ആലപ്പുഴയിലും 8.05ന് കൊല്ലത്തും 9.40ന് തിരുവനന്തപുരത്തും എത്തിച്ചേരും. 16342 തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് വൈകുന്നേരം 6.26ന് കൊല്ലത്തും 8.13ന് ആലപ്പുഴയിലും 9.30ന് എറണാകുളം ജംഗ്ഷനിലും 11.12നു തൃശൂരിലും എത്തും. 16605 മംഗലാപുരം - തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് വൈകിട്ട് 5.45ന് ആലപ്പുഴയിലും 7.34നു കൊല്ലത്തും 9.05നു തിരുവനന്തപുരത്തും എത്തിച്ചേരും.
Tags : train timings