x
ad
Sat, 21 June 2025
ad

ADVERTISEMENT

ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

വെബ് ഡെസ്ക്
June 21, 2025 06:48 PM

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ​യെ സ​ന്ദ​ര്‍ശി​ച്ച് സ്‌​നേ​ഹോ​പ​ഹാ​ര​ങ്ങ​ള്‍ സ​മ​ര്‍പ്പി​ച്ചു. ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് കൂ​വ​ക്കാ​ട്ടും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വൈ​ദി​ക​നാ​യ ഫാ. ​ജേ​ക്ക​ബ് കൂ​രോ​ത്ത് വ​ര​ച്ച മാ​ര്‍ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ഐ​ക്ക​ണും പ്ര​ശ​സ്ത ശി​ല്പി​യാ​യ കോ​ട്ട​യം വ​യ​ലാ സ്വ​ദേ​ശി തോ​മ​സ് വെ​ള്ളാ​ര​ത്തു​ങ്ക​ല്‍ രൂ​പ​ക​ല്‍പ​ന ​ചെ​യ്ത ശി​ല്പ​വു​മാ​ണ് കൈ​മാ​റി​യ​ത്.


വി​ശു​ദ്ധ​രു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെയ്ത ദാ​രു​ശി​ല്പ​മാ​ണ് തോ​മ​സ് വെ​ള്ളാ​ര​ത്തു​ങ്ക​ല്‍ ത​യാ​റാ​ക്കി​യ​ത്. നാ​ളു​ക​ളു​ടെ അ​ധ്വാ​ന​ത്തി​ല്‍ പൂ​ര്‍ണ​മാ​യും ക​ര​വി​രു​തി​ല്‍ കൊ​ത്തി​യെ​ടു​ത്ത ശി​ല്പ​ത്തി​ല്‍ മി​ശി​ഹാ​യു​ടെ ശ​രീ​ര​ര​ക്ത​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ ഗോ​ത​മ്പുക​തി​രും മു​ന്തി​രി​വ​ള്ളി​യും പ​ശ്ചാ​ത്ത​ല​മാ​ക്കി പ്രാ​ര്‍ഥ​ന​യു​ടെ അ​ട​യാ​ള​മാ​യ യാ​ച​നാ​ക​ര​ങ്ങ​ളു​ടെ ന​ടു​വി​ല്‍ ഗോ​ള​വും ഗോ​ള​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ചി​ത്ര​വും ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു.


ഗോ​ള​ത്തി​നു മു​ക​ളി​ല്‍ സ്ഥാ​പി​ച്ച കേ​ര​ള​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍നി​ന്ന് ആ​ദ്യ​മാ​യി വി​ശു​ദ്ധ പ​ദ​വി ല​ഭി​ച്ച അ​ല്‍ഫോ​ന്‍സാ​മ്മ​യു​ടെ ചി​ത്രം കൊ​ത്തി​യി​രി​ക്കു​ന്നു.


മു​ന്തി​രി​ക്കു​ല​ക​ളോ​ടു ചേ​ര്‍ന്നി​രി​ക്കു​ന്ന നാ​ലി​ല​ക​ളി​ലാ​യി ര​ണ്ടു​വ​ശ​ത്തും വി​ശു​ദ്ധ​രാ​യ ഏ​ലി​യാ​സ​ച്ച​ന്‍, എ​വു​പ്രാ​സ്യാ​മ്മ, മ​റി​യം ത്രേ​സ്യ, ദേവ​സ​ഹാ​യം പി​ള്ള എ​ന്നി​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags : Archbishop Mar Thomas Tharayil

Related News