x
ad
Sat, 21 June 2025
ad

ADVERTISEMENT

സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ഷ്ക​രി​ച്ച മെ​നു പ്ര​കാ​രം ത​ന്നെ ഭ​ക്ഷ​ണം ന​ല്‍​കും: മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

Sabarinath B
June 21, 2025 10:36 PM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ഷ്ക​രി​ച്ച മെ​നു പ്ര​കാ​രം ത​ന്നെ ഭ​ക്ഷ​ണം ന​ല്‍​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യു​മെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ര്‍ മു​ന്‍​കൈ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച ഭ​ക്ഷ​ണം ന​ൽ​കി​യ പേ​രി​ൽ ഒ​രു അ​ധ്യാ​പ​ക​നും ക​ട​ക്കാ​ര​നാ​കി​ല്ലെ​ന്നും അ​ല്‍​പം താ​മ​സം വ​ന്നാ​ലും സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ട സ​ഹാ​യം സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള​ള പു​തി​യ ഭ​ക്ഷ​ണ മെ​നു ക​ഴി​ഞ്ഞ ദി​വം​സ​പു​റ​ത്ത് വ​ന്ന​തി​നു പി​ന്നാ​ലെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പ​രി​മി​ത​മാ​യ തു​ക കൊ​ണ്ട് മെ​നു​വി​ല്‍ പ​റ​യു​ന്ന ആ​ക​ര്‍​ഷ​ക​മാ​യ വി​ഭ​വ​ങ്ങ​ളെ​ല്ലാം ന​ല്‍​കാ​നാ​കു​മോ എ​ന്ന ആ​ശ​ങ്ക അ​ധ്യാ​പ​ക​രി​ല്‍ നി​ന്നും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നി​രു​ന്നു.

എ​ല്‍​പി സ്കൂ​ളി​ല ഒ​രു കു​ട്ടി​ക്ക് ആ​റ് രൂ​പ 78 പൈ​സ​യും യു​പി സ്കൂ​ളി​ലെ ഒ​രു കു​ട്ടി​ക്ക് 10 രൂ​പ 17 പൈ​സ​യും മാ​ത്രം സ​ര്‍​ക്കാ​ര്‍ വി​ഹി​തം നി​ശ്ച​യി​ച്ചി​രി​ക്കെ ഏ​റെ​ക്കു​റെ ഇ​ര​ട്ടി​യോ​ളം തു​ക പു​റ​മെ നി​ന്ന് ക​ണ്ടെ​ത്തു​ക അ​പ്രാ​യോ​ഗി​ക​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളും വ​ന്നു. ഈ ​വി​ഷ​യ​ത്തി​ലാ​ണ് മെ​നു പ​രി​ഷ്ക​രി​ച്ച​ത് ന​ട​പ്പാ​ക്കാ​ന്‍ വേ​ണ്ടി ത​ന്നെ​യാ​ണെ​ന്ന് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Tags :

Related News