ADVERTISEMENT
ന്യൂഡൽഹി: അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇറാൻ ആണവായുധങ്ങൾ പിന്തുടരുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നും ബേബി ചൂണ്ടികാട്ടി. ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചു.
അമേരിക്കൻ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നും എം.എ.ബേബി സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി. ഇറാനിലെ അമേരിക്കൻ ആക്രമണം ആഗോളതലത്തിൽ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യയെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags :