ADVERTISEMENT
തൃശൂര്‍: മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വച്ച ആർഎസ്എസ് നേതാവിനെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടു. മാള കുഴൂരില് 2143-ാം നമ്പര്‍ തിരുമുക്കുളം കരയോഗ ഓഫീസിൽ നടത്തിയ യോഗാ ദിനാചരണത്തിൽ നിന്നാണ് ആർഎസ്എസ് നേതാവ് കെ.സി.നടേശനെ ഇറക്കിവിട്ടത്.
പരിപാടിയിൽ ദേശീയ പതാകയേന്തിയ ഭാരാതാംബയുടെ ചിത്രമാണ് വെയ്ക്കണ്ടതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഘർഷാവസ്ഥയായി. തുടര്‍ന്ന് മാള പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്.
കരയോഗത്തെ വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കരുതെന്നും കരയോഗ കമ്മിറ്റി പിരിച്ചു വിടണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിൽ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവം.
Tags :