ADVERTISEMENT
പത്തനംതിട്ട: കാർ വാഷിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മൂന്നു വാഹനങ്ങൾ കത്തിനശിച്ചു. തിരുവല്ല പെരുംതുരുത്തിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
തീപിടിച്ചപ്പോൾ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നു എത്തിയ അഗ്നിശമനസേന യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Tags :