ADVERTISEMENT
ഗാലെ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം എയ്ഞ്ചലോ മാത്യൂസ് വിരമിച്ചു. ബംഗ്ലാദേശിന് എതിരേ ഇന്നലെ സമാപിച്ച ഒന്നാം ടെസ്റ്റായിരുന്നു മാത്യൂസിന്റെ വിരമിക്കല്‍ മത്സരം. സമനിലയില്‍ അവസാനിച്ച മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ 39ഉം രണ്ടാം ഇന്നിംഗ്സില്‍ എട്ടും റണ്‍സ് വീതമെടുക്കാനേ മാത്യൂസിനു സാധിച്ചുള്ളൂ. സ്കോര്‍: ബംഗ്ലാദേശ് 495, 285/6 ഡിക്ലയേര്‍ഡ്. ശ്രീലങ്ക 485, 72/4.
17 വര്‍ഷം നീണ്ട കരിയറിനിടെ 119 ടെസ്റ്റില്‍നിന്ന് 8214 റണ്‍സ് നേടി. 16 സെഞ്ചുറിയും 45 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. 33 വിക്കറ്റുമുണ്ട്. 226 ഏകദിനത്തില്‍നിന്ന് 5916 റണ്‍സും 126 വിക്കറ്റും 90 ട്വന്റി-20യില്നിന്ന് 1416 റണ്‍സും 45 വിക്കറ്റും 38കാരനായ മാത്യൂസ് ലങ്കന്‍ ജഴ്സിയില്‍ സ്വന്തമാക്കിയിരുന്നു. ഗാലെയിലായിരുന്നു എയ്ഞ്ചലോ മാത്യൂസിന്റെ അരങ്ങേറ്റവും വിരമിക്കലും എന്നതും ശ്രദ്ധേയം...
Tags : Angelo Mathews Galle ശ്രീലങ്കൻ ക്രിക്കറ്റ് എയ്ഞ്ചലോ മാത്യൂസ്