ADVERTISEMENT
കോഴിക്കോട്: ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. 50 അംഗ സംസ്ഥാന കമ്മിറ്റിയേയും ദേശീയ കൗൺസിലിലേക്ക് സംസ്ഥാനത്ത് നിന്ന് 20 പേരെയും തെരഞ്ഞെടുത്തു.
അഡ്വ. തോമസ് മാത്യുവായിരുന്നു സംസ്ഥാന റിട്ടേണിംഗ് ഓഫീസർ. ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കേരളത്തിലെ ആർജെഡിയെ ശക്തിപ്പെടുത്തുമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം മനുഷ്യാവകാശ സംരക്ഷണദിനമായി ആചരിക്കാൻ ആർജെഡി അഭ്യർഥിച്ചു.
Tags :